11:32pm 27 October 2026
NEWS
ഡൽഹി റയിൽവെ സ്റ്റേഷനിൽ അനിയന്ത്രിതമായ തിരക്കിൽപെട്ട് 15 പേർക്ക് ദാരുണാന്ത്യം
16/02/2025  06:32 AM IST
nila
ഡൽഹി റയിൽവെ സ്റ്റേഷനിൽ അനിയന്ത്രിതമായ തിരക്കിൽപെട്ട് 15 പേർക്ക് ദാരുണാന്ത്യം

ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 15 പേർ മരിച്ചു. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമ്പതിലതികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. 

 സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം അപകടത്തിൽ റെയിൽവേ മന്ത്രി രാജ്നാഥ് സിങ് അനുശോചനം അറിയിച്ചു. റെയിൽവേ പ്ലാറ്റ്‌ഫോമിലെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം വേദനിക്കുന്നു. ദുഃഖത്തിൻ്റെ ഈ മണിക്കൂറിൽ, എൻ്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം വരാൻ പ്രാർത്ഥിക്കുന്നുവെന്നും മന്ത്രി കുറിച്ചു. 

പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചീഫ് സെക്രട്ടറിക്കും  കമ്മീഷണർക്കും ലഫ്. ഗവർണർ അടിയന്തരനടപടിക്ക് നിർദേശം നൽകി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img